കട്ടപ്പന ലയണ്‍സ് ക്ലബ് ഇഎന്‍ടി മെഡിക്കല്‍ ക്യാമ്പ് നടത്തി
കട്ടപ്പന ലയണ്‍സ് ക്ലബ് ഇഎന്‍ടി മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ ഇഎന്‍ടി മെഡിക്കല്‍ ക്യാമ്പ്
ലയണ്‍സ് ഹാളില്‍ നടന്നു. എറണാകുളം നൗഷാദ് ഇഎന്‍ടി ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മൈക്രോ സര്‍ജന്‍ ഡോ. മുഹമ്മദ് നൗഷാദിന്റെ നേതൃത്വത്തില്‍ 4 ഡോക്ടര്‍മാരും 14 പേരടങ്ങുന്ന മെഡിക്കല്‍ സംഘം നേതൃത്വം നല്‍കി. കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന കൂര്‍ക്കംവലി, ചെവി വേദന, ചെവിയിലെ പഴുപ്പ്, കേള്‍വിക്കുറവ്, മൂക്കില്‍ ദശ വളരുന്നത്, മൂക്കിന്റെ പാലം വളവ്, സൈനസൈറ്റിസ്, തലവേദന, തലകറക്കം എന്നിവ നിര്‍ണയിച്ച് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു. അര്‍ഹരായവര്‍ക്ക് സൗജന്യ നിരക്കില്‍ ശസ്ത്രക്രിയയും ശ്രവണ സഹായി വിതരണം ചെയ്തു. ഡോ. താരിഖ് മുഹമ്മദ്, ഡോ. വിനയ് തമ്പുരാന്‍, ഡോ. സാജു എന്നിവരും പങ്കെടുത്തു.ക്ലബ് പ്രസിഡന്റ് സെന്‍സ് കുര്യന്‍, ട്രഷറര്‍ കെ ശശിധരന്‍, ഡിസ്ട്രിക്ട് പ്രൊജക്റ്റ് സെക്രട്ടറി ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറി അലന്‍ വിന്‍സന്റ്്, ബോര്‍ഡംഗം ടോമി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






