എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി

എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി  

May 12, 2026 - 13:26
May 12, 2026 - 17:22
 0
എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍  നടത്തി
This is the title of the web page

ഇടുക്കി: സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് യുഡിഎഫ് സര്‍ക്കാര്‍ മുമ്പോട്ടുപോകുമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. കേരള എന്‍ജിഒ അസോസിയേഷന്‍ 51-ാമത് ജില്ലാ സമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി തടഞ്ഞുവച്ച  ജീവനക്കാരുടെ മുഴുവന്‍ അവകാശങ്ങളും ആനുകൂല്യങ്ങളും തിരിച്ചുകൊടുക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അധ്യക്ഷനായി. റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സേനാപതി വേണു, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി  ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്, ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, ഡിസിസി പ്രസിഡന്റ് സി പി മാത്യു, കെജിഒയു ജില്ലാ സെക്രട്ടറി രാജേഷ് ബേബി, അഡ്വ. കെ ജെ ബെന്നി, സിജു ചക്കുംമുട്ടില്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ എ എം ജാഫര്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എപി സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ടിവി ജോമോന്‍, എസ് ഷാജി അനില്‍ ബാബു എന്നിവര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എസ് ഷമീര്‍, ട്രഷറര്‍ സാജു മാത്യു, നേതാക്കളായ ഷാജി ദേവസ്യ, ടോണി വര്‍ഗീസ്, സി എം രാധാകൃഷ്ണന്‍, സഞ്ജയ് കബീര്‍, പി കെ യൂനുസ്, കെ സി ബിനോയി, എം എ ആന്റണി, വിന്‍സന്റ് തോമസ്, പി കെ ഹരിദാസ്, ഒ എം ഫൈസല്‍ഖാന്‍, യു എം ഷാജി, ബിനീഷ് തോമസ്, പീറ്റര്‍ കെ എബ്രഹാം, ഗിരിഷ് പി ആര്‍, ദീപു പി യു, ബിജു കെ ബി ജെയിസന്‍, സി ജോണ്‍, മിലന്‍ദാസ് എന്നിവര്‍ സംസാരിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow