വിജയഭേരിയില്‍ കൊട്ടിക്കയറി സെന്റ് റീത്താസും സെന്റ് ജോര്‍ജും
വിജയഭേരിയില്‍ കൊട്ടിക്കയറി സെന്റ് റീത്താസും സെന്റ് ജോര്‍ജും

കട്ടപ്പന :ചുട്ടുപൊള്ളുന്ന വെയിലിൽ വിജയഭേരി മുഴക്കി പൈങ്കുളം സെന്റ്് റീത്താസ് ഹൈസ്‌കൂളും കല്ലാനിയ്ക്കൽ സെന്റ് ജോർജ് എച്ച്എസ്എസും ബാൻഡ് മേളത്തിലെ സർവാധിപത്യം നിലനിർത്തി. തുടർച്ചയായ രണ്ടാം തവണയാണ് എച്ച്എസ് വിഭാഗത്തിൽ സെന്റ്് റീത്താസും എച്ച്എസ്എസ് വിഭാഗത്തിൽ സെന്റ് ജോർജും ഒന്നാമതെത്തുന്നത്. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന മൈലക്കൊമ്പ് മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികളാണ് രണ്ടുസ്‌കൂളുകളിലെയും ബാൻഡ് മേളത്തിൽ മത്സരിച്ചത്. സെന്റ് റീത്താസിലെ 20 കുട്ടികളും സെന്റ് ജോർജിലെ 16 കുട്ടികളും മദർ ആൻഡ് ചൈൽഡിൽ നിന്നുള്ളവരാണ്. ഫൗണ്ടേഷനിലെ അന്തേവാസികളായ ആൽബിച്ചൻ, വിപിൻ എന്നിവരാണ് പരിശീലകർ. 25 വർഷം മുമ്പാണ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ ആരംഭിച്ചത്. തോമസ് മൈലാടൂർ ആണ് സ്ഥാപകൻ.
What's Your Reaction?






