ജാതി സെന്‍സസ് നടപ്പാക്കിയില്ലെങ്കില്‍ പ്രക്ഷോഭം: കെപിഎംഎസ്
ജാതി സെന്‍സസ് നടപ്പാക്കിയില്ലെങ്കില്‍ പ്രക്ഷോഭം: കെപിഎംഎസ്

ഇടുക്കി: ജാതി സെന്‍സസ് നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെപിഎംഎസ്. സംസ്ഥാന സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താന്‍ തയ്യാറാകണം. സംവരണം കടലാസില്‍ മാത്രം ഒതുങ്ങിപ്പോകുന്നു, തുടര്‍പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒക്ടോബര്‍ ആറിന് കട്ടപ്പനയില്‍ ജില്ലാ പ്രവര്‍ത്തകയോഗം നടത്തുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കട്ടപ്പന ശാഖ സംഘടിപ്പിച്ച അവിട്ടം ദിനാഘോഷം സംസ്ഥാന കമ്മിറ്റിയംഗം സുനീഷ് കുഴിമറ്റം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു എ കെ അധ്യക്ഷനായി. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ബിനു കേശവന്‍ ജന്മദിന സന്ദേശം നല്‍കി. കെഎസ്എസ് ജില്ലാ സെക്രട്ടറി കെ ആര്‍ രാജന്‍, എ കെ സി എച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി രാജീവ് രാജു, കെപിഎംഎസ് കട്ടപ്പന ശാഖ പ്രസിഡന്റ് രാജു, ചന്ദ്രിക രാജു തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച നഗരസഭാ കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു, ബിനു കേശവന്‍ എന്നിവരെ അനുമോദിച്ചു.
What's Your Reaction?






