തിരുവോണ ദിനത്തില്‍ ഉപ്പുതറയില്‍ കുടിവെള്ളം മുടങ്ങി
തിരുവോണ ദിനത്തില്‍ ഉപ്പുതറയില്‍ കുടിവെള്ളം മുടങ്ങി

ഇടുക്കി: ഉപ്പുതറ ടൗണിലും പരിസര പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയതായി ആക്ഷേപം. തിരുവോണം, അവിട്ടം ദിവസങ്ങളില്‍ ഒന്‍പതേക്കറില്‍ ഉള്‍പ്പെടെ ജലവിതരണം നിലച്ചു. അതോറിറ്റി അനാസ്ഥ കാട്ടുകയാണെന്ന് പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പന്‍ ആരോപിച്ചു. തിരുവോണ ദിനത്തില്‍ പോലും വീടുകളിലും കടകളിലും കുടിവെള്ളം മുടങ്ങിയത് ജനത്തെ ബുദ്ധിമുട്ടിച്ചു. വിശേഷ ദിവസങ്ങളില്‍ ജലം മുടങ്ങുന്നത് പതിവാണെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. മോട്ടോറിന് പ്രവര്‍ത്തനക്ഷമത കുറവാണെന്നും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പമ്പിങ് നടത്താറുണ്ടെന്നുമാണ് അതോറിറ്റിയുടെ വിശദീകരണം.
What's Your Reaction?






