ഈട്ടിത്തോപ്പ് കുരിശുമലയില്‍ കൂറ്റന്‍പാറ ഏതുനിമിഷവും നിലംപൊത്തും: ഭീതിയോടെ നാട്ടുകാര്‍
ഈട്ടിത്തോപ്പ് കുരിശുമലയില്‍ കൂറ്റന്‍പാറ ഏതുനിമിഷവും നിലംപൊത്തും: ഭീതിയോടെ നാട്ടുകാര്‍

ഇടുക്കി: ഈട്ടിത്തോപ്പ് കുരിശുമലയില്‍ അടന്നുവീഴാറായ കൂറ്റന്‍പാറയ്ക്കുതാഴെ ജീവന്‍ കൈയില്‍പിടിച്ച് പത്തിലേറെ കുടുംബങ്ങള്‍. മലഞ്ചെരുവില്‍ പാറക്കെട്ടില്‍നിന്ന് അടര്‍ന്നുമാറിയ പാറ മരങ്ങളില്‍ തട്ടിനില്‍ക്കുകയാണ്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മലഞ്ചെരുവിനുതാഴെ താമസിക്കുന്ന കുടുംബങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണ്. പാറ താഴേയ്ക്ക് പതിച്ചാല്‍ വന്‍ ദുരന്തത്തിനുകാരണമാകും. കൃഷിയിടങ്ങളും നശിക്കും. പാറപൊട്ടിച്ചുനീക്കി അപകടഭീഷണി ഒഴിവാക്കാന്‍ കല്‍കൂന്തല്‍ വില്ലേജ് അധികൃതരും നെടുങ്കണ്ടം പഞ്ചായത്തും അടിയന്തര നടപടിസ്വീകരിക്കണമെന്ന് എഴുകുംവയല്‍ നാട്ടുകൂട്ടം കൂട്ടായ്മ ആവശ്യപ്പെട്ടു.
What's Your Reaction?






