പൊങ്കാലയര്‍പ്പിച്ച് ആയിരങ്ങള്‍: ഭക്തരെ നിറഞ്ഞനുഗ്രഹിച്ച് പുതിയകാവിലമ്മ

പൊങ്കാലയര്‍പ്പിച്ച് ആയിരങ്ങള്‍: ഭക്തരെ നിറഞ്ഞനുഗ്രഹിച്ച് പുതിയകാവിലമ്മ

Nov 7, 2023 - 18:12
Jul 6, 2024 - 18:25
 0
പൊങ്കാലയര്‍പ്പിച്ച് ആയിരങ്ങള്‍:  ഭക്തരെ നിറഞ്ഞനുഗ്രഹിച്ച് പുതിയകാവിലമ്മ
This is the title of the web page

ഇടുക്കി:നരിയമ്പാറ പുതിയകാവ് ദേവിക്ക് ആയിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ച് സായൂജ്യരായി. അഭീഷ്ടദായിനിയായ പുതിയ കാവിലമ്മ ഭക്തരെ നിറഞ്ഞനുഗ്രഹിച്ചു. പണ്ടാര അടുപ്പുകളില്‍ പൊങ്കാല നിറഞ്ഞുതൂവിയതോടെ ഭക്തരുടെ ഒരുവര്‍ഷത്തെ കാത്തിരിപ്പാണ് സഫലമായത്. അഷ്ടദ്രവ്യ ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ എബ്രാന്തിരി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. വ്രതശുദ്ധിയോടെ വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളിലാണ് പുതിയ കാവിലമ്മയ്ക്ക് പൊങ്കാലയിടുന്നത്. എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും ആയിരത്തിലേറെ ഭക്തര്‍ പൊങ്കാലയിട്ടു. ഐശ്വര്യവും അഭിവൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. മലയോര ഹൈവേ നിര്‍മാണം നടക്കുന്നതിനാല്‍ കൂടുതല്‍ പേരും ക്ഷേത്രത്തിന്റെ പരിസരത്താണ് പൊങ്കാലയിട്ടത്. ക്ഷേത്രം ഭാരവാഹികള്‍ ക്രമീകരണങ്ങള്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. വൈകിട്ട് 11,111 കാര്‍ത്തിക വിളക്കില്‍ ദീപങ്ങള്‍ തെളിയിക്കും. വിളക്കിലേക്കുള്ള ദീപം പകരുന്നത് ചലച്ചിത്ര- ടി വി താരങ്ങളായ ശൈത്യാ സന്തോഷും ഷീനാ സന്തോഷുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow