എല്‍ഡിഎഫ് പീരുമേട് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍

എല്‍ഡിഎഫ് പീരുമേട് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍

Mar 18, 2024 - 17:32
Jul 6, 2024 - 17:38
 0
എല്‍ഡിഎഫ് പീരുമേട് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍
This is the title of the web page

ഇടുക്കി: പീരുമേട് നിയോജക മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വണ്ടിപ്പെരിയാറില്‍ നടന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെകെ അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷകരോട് പ്രതിബദ്ധതയില്ലാത്ത നരേന്ദ്ര മോദി ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വരാന്‍ പാടില്ലെന്ന് വിധിയെഴുതുന്ന തിരഞ്ഞെടുപ്പായി ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാറുമെന്ന് കെകെ അഷറഫ് പറഞ്ഞു.പീരുമേട് നിയോജക മണ്ഡലം കണ്‍വീനര്‍ ജോസ് ഫിലിപ്പ് അദ്ധ്യക്ഷനായി. പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. പീരുമേട് നിയോജക മണ്ഡലം തല പരിപാടികളുടെ വിശദീകരണം നിയോജക മണ്ഡലം സെക്രട്ടറി ആര്‍ തിലകന്‍ നിര്‍വ്വഹിച്ചു. കണ്‍വന്‍ഷന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ: ജോയ്‌സ് ജോര്‍ജ് സംസാരിച്ചു. സിപിഐഎം ജില്ലാസെക്രട്ടറി സിവി വര്‍ഗ്ഗീസ് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, കേരളാ കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്‌സ് കോഴിമല, എല്‍ഡിഎഫ് നേതാക്കളായ പിഎസ് രാജന്‍, ജോണി ചെരിവുപുറം, ഏവി ജയാനന്ദ്, എസ് സാബു കെ റ്റി ബിനു, ഇ എസ് ബിജിമോള്‍, എന്‍ നവാസ്, ആശാ ആന്റണി, ജിജി കെ ഫിലിപ്പ്, കെഎന്‍ റോയ്, പികെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow