ചന്ദനമരങ്ങളില്‍ കണ്ണെറിഞ്ഞ് മാഫിയകള്‍: പട്ടംകോളനിയില്‍ വ്യാപക മോഷണം

ചന്ദനമരങ്ങളില്‍ കണ്ണെറിഞ്ഞ് മാഫിയകള്‍: പട്ടംകോളനിയില്‍ വ്യാപക മോഷണം

Jun 15, 2025 - 10:20
 0
ചന്ദനമരങ്ങളില്‍ കണ്ണെറിഞ്ഞ് മാഫിയകള്‍: പട്ടംകോളനിയില്‍ വ്യാപക മോഷണം
This is the title of the web page

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ ചന്ദനമോഷണം വര്‍ധിച്ചു. ആള്‍പാര്‍പ്പില്ലാത്തതും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വളരുന്ന ചന്ദനമരങ്ങളാണ് തസ്‌കര സംഘം കണ്ണുവയ്ക്കുന്നത്. ഇടുക്കിയില്‍ മറയൂര്‍ കഴിഞ്ഞാല്‍ ചന്ദനമരങ്ങള്‍ കൂടുതലായി വളരുന്നത് അതിര്‍ത്തി പ്രദേശമായ നെടുങ്കണ്ടം കല്ലാര്‍ പട്ടംകോളനിയിലാണ്. വര്‍ഷങ്ങളായി മഴക്കാലത്താണ് ചന്ദനമോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നത്. ഒരാഴ്ചയ്ക്കിടെ മുണ്ടിയെരുമ ദേവഗിരി മേഖലയിലെ പുരയിടങ്ങളില്‍നിന്ന് നിരവധി മരങ്ങള്‍ മുറിച്ചുകടത്തി. കാതല്‍ കുറവായതിനാല്‍ പാതി മുറിച്ചുനിര്‍ത്തിയ മരങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം 7 കിലോ ചന്ദനമുട്ടിയുമായി 2 പേര്‍ പിടിയിലായിരുന്നു. മുണ്ടിയെരുമ മേഖലയില്‍നിന്ന് മുറിച്ചുകടത്താന്‍ ശ്രമിച്ച മരത്തടിയാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. മേഖലയിലെ പൊതുസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ചന്ദനം മോഷണം പോയിട്ടുണ്ട്. മഴക്കാലത്ത് രാത്രികാലങ്ങളിലാണ് കൂടുതല്‍ മോഷണവും നടക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow