തമിഴ്നാട്ടില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങളെത്തിച്ച് വില്‍പ്പന നടത്തുന്ന രാജാക്കാട് സ്വദേശി പിടിയില്‍
തമിഴ്നാട്ടില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങളെത്തിച്ച് വില്‍പ്പന നടത്തുന്ന രാജാക്കാട് സ്വദേശി പിടിയില്‍
ഇടുക്കി: തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തി ഹൈറേഞ്ച് മേഖലയില്‍ വിതരണം ചെയ്യുന്ന പ്രധാന ഹോള്‍സെയില്‍ വ്യാപാരി പിടിയില്‍. രാജാക്കാട് പുതിയിടത്ത് സുമേഷ് ശിവനാണ് മൂന്നാര്‍ ഡാന്‍സാഫ് സംഘത്തിന്റെയും രാജാക്കാട് പൊലീസിന്റെയും മിന്നല്‍ പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍നിന്ന് 10 ലക്ഷം രൂപ വിപണി മൂല്യം വരുന്ന 10 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. നാലാം തവണയാണ് ഇയാള്‍ സമാന കേസില്‍ പിടിയിലാകുന്നത്. വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 10 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 6000-ത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഹാന്‍സ്, കൂള്‍ ലിപ്പ്, ശംഭു, ഗണേഷ് തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്നും തുച്ഛമായ വിലയ്ക്ക് എത്തിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ രാജാക്കാട്, ശാന്തന്‍പാറ മേഖലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഉയര്‍ന്ന വിലയ്ക്കാണ് ഇയാള്‍ നല്‍കിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ എത്തിച്ച് ഹോള്‍സെയില്‍ കച്ചവടം നടത്തുന്ന ഇയാള്‍, വഴിവിട്ട മാര്‍ഗത്തിലൂടെ വലിയ രീതിയിലുള്ള സാമ്പത്തിക വളര്‍ച്ച നേടിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ മാസത്തില്‍ മാത്രം മൂന്നാര്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിരോധിത ലഹരി വസ്തുക്കള്‍ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഹരി കടത്തുന്ന സംഘങ്ങള്‍ക്കെതിരെ വരുന്ന ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.
What's Your Reaction?