ചെറുതോണിയില്‍ പുതിയ ഗതാഗത പരിഷ്‌കരണം: അനധികൃത പാര്‍ക്കിങ്ങിന് പിഴ
ചെറുതോണിയില്‍ പുതിയ ഗതാഗത പരിഷ്‌കരണം: അനധികൃത പാര്‍ക്കിങ്ങിന് പിഴ
ഇടുക്കി: ചെറുതോണി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താന്‍ പുതിയ ഗതാഗത പരിഷ്‌കരണം നിലവില്‍വന്നു. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ട് മടങ്ങിയ ഉടമകളെ ഫോണില്‍ ബന്ധപ്പെട്ട് ഇത് മാറ്റുന്നതിനുള്ള നിര്‍ദേശം നല്‍കി. അനധികൃത പാര്‍ക്കിങ്ങുകള്‍ക്ക് 2 മുതല്‍ പിഴ ചുമത്തുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് പറഞ്ഞു. പുതിയ സംവിധാനത്തിന്റെ ഭാഗമായി ചെറുതോണി പാലത്തിനുസമീപവും പെട്രോള്‍ പമ്പിന് സമീപവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വണ്‍വേ സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനൊപ്പം സെന്‍ട്രല്‍ ജങഷനിലും ചെറുതോണി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. പ്രസിഡന്റ് ആന്‍സി തോമസ്, വൈസ് പ്രസിഡന്റ് സെലിന്‍ വിന്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?