വനാതിര്‍ത്തിയിലെ രാത്രിയാത്രാ നിരോധനം: കര്‍ഷകസംഘം മുരിക്കാശേരിയില്‍ പ്രതിഷേധം നടത്തി
വനാതിര്‍ത്തിയിലെ രാത്രിയാത്രാ നിരോധനം: കര്‍ഷകസംഘം മുരിക്കാശേരിയില്‍ പ്രതിഷേധം നടത്തി
ഇടുക്കി: ജില്ലയില്‍ വനത്തോടുചേര്‍ന്നുള്ള തോട്ടം മേഖലകളില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ കലക്ടറുടെ നടപടിക്കെതിരെ കേരള കര്‍ഷകസംഘം മുരിക്കാശേരി മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും ഉത്തരവ് കത്തിക്കലും നടത്തി. ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഇ.എന്‍ ചന്ദ്രന്‍, ജയ്മോന്‍ ജേക്കബ്, ജിജോ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?