കട്ടപ്പനയിൽ ഭിന്നശേഷിക്കാരുടെ പൊതുസഭ
കട്ടപ്പനയിൽ ഭിന്നശേഷിക്കാരുടെ പൊതുസഭ

ഇടുക്കി:കട്ടപ്പന നഗരസഭയിലെ ഭിന്നശേഷിക്കാരുടെ പൊതുസഭ കട്ടപ്പന ടൗൺഹാളിൽ ചേർന്നു. ചെയർപേഴ്സൺ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി അധ്യക്ഷനായി. വൈസ് ചെയർമാൻ ജോയി ആനിതോട്ടം മുഖ്യ പ്രഭാഷണം നടത്തി. സിബി പാറപ്പായി, ബിൻസി മാത്യു ,ഷിബു ടി.എസ്, ബിന്ദു കെ.ജി തുടങ്ങിയവർ സംസാരിച്ചു. മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ സാമ്പത്തിക വർഷം പദ്ധതിയിലുൾപ്പെടുത്തേണ്ട നിർദേശങ്ങൾ സ്വീകരിക്കാനുമാണ് പൊതുസഭ നടത്തിയത്.
What's Your Reaction?






