നത്തുകല്ല്- വെള്ളയാംകുടി- കക്കാട്ടുകട റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ഡിഎഫ്

നത്തുകല്ല്- വെള്ളയാംകുടി- കക്കാട്ടുകട റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ഡിഎഫ്

Feb 19, 2026 - 17:43
 0
നത്തുകല്ല്- വെള്ളയാംകുടി- കക്കാട്ടുകട റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ഡിഎഫ്
This is the title of the web page

ഇടുക്കി: മന്ത്രിസഭയുടെ നവകേരള സദസ്സില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് 6 കോടി രൂപ അനുവദിച്ച നത്തുകല്ല്- വെള്ളയാംകുടി- കക്കാട്ടുകട റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. എട്ട് മീറ്റര്‍ വീതിയില്‍ ബിഎം ബിസി നിലവാരത്തിലാണ് 8 കിലോമീറ്റര്‍ ദൂരം നിര്‍മിക്കുന്നത്. നത്തുകല്ല്-വെള്ളയാംകുടി, കക്കാട്ടുകട- വെള്ളയാംകുടി എന്നീ രണ്ട് റീച്ചുകളിലായാണ് നിര്‍മാണം. കൂടാതെ, കട്ടപ്പന നേതാജി ബൈപ്പാസ്(കെ എം മാണി ബൈപാസ്) റോഡിനും ഒരുകോടി രൂപയുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലാണ് തുക അനുവദിച്ചത്. വെള്ളയാംകുടിയില്‍നിന്ന് കട്ടപ്പന ടൗണില്‍ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേയ്ക്കും ടൗണിന്റെ ഇതര ഭാഗങ്ങളിലേക്കും വാഹനങ്ങള്‍ക്ക് പുതിയ ബൈപ്പാസിലൂടെ കടന്നുപോകാം. മലയോര ഹൈവേയ്ക്ക് പുറമേ ഈ പാതകള്‍ കൂടി നിര്‍മിക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കും പരിഹരിക്കാനാകും. അതിര്‍ത്തി കടന്നെത്തുന്ന ഭാരവാഹനങ്ങള്‍ക്കും ടൗണില്‍ പ്രവേശിക്കാതെ ഈ പാതകളിലൂടെ കടന്നുപോകാം. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ വി ആര്‍ സജി, ഷാജി കൂത്തോടിയില്‍, എം സി ബിജു, കെ പി സുമോദ്, ലിജോബി ബേബി, സി ആര്‍ മുരളി, ബിജു വാഴപ്പനാടി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow