ഇടുക്കിയെ അടുത്തറിയാന്‍ 'ഇടുക്കി ഷെല്‍ഫ്': പുസ്തക ശേഖരമൊരുക്കി കല്ലാര്‍ ഗവ. സ്‌കൂള്‍

ഇടുക്കിയെ അടുത്തറിയാന്‍ 'ഇടുക്കി ഷെല്‍ഫ്': പുസ്തക ശേഖരമൊരുക്കി കല്ലാര്‍ ഗവ. സ്‌കൂള്‍

Feb 17, 2026 - 14:45
 0
ഇടുക്കിയെ അടുത്തറിയാന്‍ 'ഇടുക്കി ഷെല്‍ഫ്': പുസ്തക ശേഖരമൊരുക്കി കല്ലാര്‍ ഗവ. സ്‌കൂള്‍
This is the title of the web page

ഇടുക്കി:  ജില്ലയിലെ എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് 'ഇടുക്കി ഷെല്‍ഫ്' എന്ന പേരില്‍ പുസ്‌ക ശേഖരം ഒരുക്കി. എഴുപതിലേറെ എഴുത്തുകാരുടെ നൂറിലധികം പുസ്തകങ്ങളാണ് ഈ ശേഖരത്തിലുള്ളത്. സ്‌കൂളിലെ ഒരു ക്ലാസ് റൂമില്‍ ഒരുക്കിയിട്ടുള്ള പുസ്തക ശേഖരത്തില്‍ എഴുത്തുകാരെ കുറിച്ചുള്ള വിവരണവും അവരുടെ പുസ്തകവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇടവേളകളില്‍ കുട്ടികള്‍ ഇടുക്കിയെ അടുത്തറിയുകയാണ് ഈ പുസ്തക ശേഖരത്തിന് നടുവില്‍. കഴിഞ്ഞദിവസം സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയ എം എം മണി എംഎല്‍എ പുസ്തകശേഖരം നേരിട്ട് സന്ദര്‍ശിക്കുകയും പത്തിലേറെ പുസ്തകങ്ങള്‍ ശേഖരത്തിലേക്ക് നല്‍കുകയും ചെയ്തു. പ്രവര്‍ത്തനം തുടരുവാനാണ് എന്‍എസ്എസ് യൂണിറ്റിന്റെ ലക്ഷ്യം. എന്‍എസ്എസ് വോളന്റീയര്‍മാരായ മാധവ്, ആഷ്‌നാ, ആദിത്യന്‍, ശബരിനാഥ്, ഇന്ദു നന്ദന, ആദര്‍ശ്, പ്രോഗ്രാം ഓഫീസര്‍ ജ്യോതിസ് എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow