കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമം നടത്തി
കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമം നടത്തി
ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ വയോജന സംഗമം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സമ്മ ശശികുമാര്‍ അധ്യക്ഷനായി. പ്രസിഡന്റ് ടി എന്‍ ബിജു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയി കാട്ടുപാലം, വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹേഷ് മാത്യു, സെക്രട്ടറി സാന്ദ്ര സുനിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?