സിപിഐ എം കട്ടപ്പനയില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം നടത്തി
സിപിഐ എം കട്ടപ്പനയില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം നടത്തി
ഇടുക്കി: സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം നടത്തി. ഏരിയ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി മാത്യു ജോര്‍ജ് പതാക ഉയര്‍ത്തി. നേതാക്കളും പ്രവര്‍ത്തകരും കോടിയേരിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും പൊതുരംഗത്തുമുണ്ടാക്കിയ വിടവ് നികത്താനാകാത്തതാണ്. പാര്‍ട്ടിക്കെതിരെ പലഘട്ടങ്ങളിലുമുണ്ടായ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പൊലീസ് നയില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. മികച്ച സംഘാടകന്‍ കൂടിയായ കോടിയേരി എക്കാലവും പ്രവര്‍ത്തകര്‍ക്ക് പോരാട്ടവീര്യത്തിന് പ്രചോദനമാണെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, കെ പി സുമോദ്, ജോബി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?