കാഞ്ചിയാര്‍ സനേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം വയോജന സംഗമം നടത്തി

കാഞ്ചിയാര്‍ സനേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം വയോജന സംഗമം നടത്തി

Oct 1, 2026 - 17:40
 0
കാഞ്ചിയാര്‍ സനേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം വയോജന സംഗമം നടത്തി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ സനേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം  വയോജന കലോത്സവവും സ്‌നേഹസംഗവും നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉല്ലാസയാത്രകള്‍, ഏറ്റവും അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, തുടങ്ങി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്‌നേഹത്തണലിലെ അംഗങ്ങള്‍ക്കായി നല്‍കി വരുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരില്‍  വിവിധങ്ങളായ ആരോഗ്യ, മാനസിക, സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ഇവരെ ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ പ്രാപ്തമാക്കുക, ആവശ്യമായ പിന്തുണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുക, വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളുടെ സേവനങ്ങള്‍ ലഭ്യമാക്കുക, അവരെ സ്വയം ശാക്തീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്‌നേഹ തണല്‍ രൂപീകരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ്, വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, സ്‌നേഹ തണല്‍ പ്രസിഡന്റ അഡ്വ. പി സി തോമസ്, സെക്രട്ടറി സന്ധ്യാ ജയന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow