അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ വയോജന ദിനാചരണം നടത്തി 

അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ വയോജന ദിനാചരണം നടത്തി 

Oct 1, 2026 - 17:47
 0
അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ വയോജന ദിനാചരണം നടത്തി 
This is the title of the web page

ഇടുക്കി: വയോജന ദിനത്തില്‍ അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ ഉല്ലാസ ദിനം നടത്തി.  വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. നൂറിലേറെ  വയോജനങ്ങളെ ആദരിച്ചു. കൂട്ടായ്മ രക്ഷാധികാരി ബാബു സുരഭി അധ്യക്ഷനായി. ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍,  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ പി ആര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി കെ അപ്പുക്കുട്ടന്‍, വണ്ടന്‍മേട് പഞ്ചായത്തംഗം ജി പി രാജന്‍, കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, യൂണിറ്റ് ലെവല്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ശശീന്ദ്ര ബാബു, ടോമിച്ചന്‍ മനയത്ത്, റോയി കിഴക്കേക്കര, ഷാജി പി എസ്, സാംകുട്ടി മാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കൂട്ടായ്മ പ്രവര്‍ത്തകരുടെയും വയോജനങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു. യുഎല്‍ഒ ഭാരവാഹികള്‍, സ്‌നേഹ കൂട്ടായ്മ പ്രവര്‍ത്തകര്‍, ഹോളിക്രോസ് കോളേജിലെ സോഷ്യല്‍ സര്‍വീസ് വിഭാഗം വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow