കെ.എസ്.യു നേതാവിനെ സിപിഐ എമ്മുകാര്‍ മര്‍ദിച്ചതായി പരാതി: അക്രമം നടത്തിയത് കെ.എസ്.യു. പ്രവര്‍ത്തകരെന്ന് സിപിഐ എം

കെ.എസ്.യു നേതാവിനെ സിപിഐ എമ്മുകാര്‍ മര്‍ദിച്ചതായി പരാതി: അക്രമം നടത്തിയത് കെ.എസ്.യു. പ്രവര്‍ത്തകരെന്ന് സിപിഐ എം

Oct 1, 2026 - 19:38
Oct 1, 2026 - 20:16
 0
കെ.എസ്.യു നേതാവിനെ സിപിഐ എമ്മുകാര്‍ മര്‍ദിച്ചതായി പരാതി: അക്രമം നടത്തിയത് കെ.എസ്.യു. പ്രവര്‍ത്തകരെന്ന് സിപിഐ എം
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് കെ.എസ്.യു നേതാവിനെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി എം അനന്തകൃഷ്ണനാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. സംഭവത്തില്‍ 7 സിപിഐ എം പ്രവര്‍ത്തകരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, കെ.എസ്.യു പ്രവര്‍ത്തകര്‍ ബ്രാഞ്ച് സെക്രട്ടറിയുടെ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി സിപിഐ എം ആരോപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. എംഇഎസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ എത്തിയപ്പോള്‍ സിപിഐ എമ്മുകാര്‍ മര്‍ദിച്ചതായാണ് കെഎസ്.യുവിന്റെ ആരോപണം. തലയ്ക്ക് പരിക്കേറ്റ അനന്തകൃഷ്ണനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ കെഎസ്.യു പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഐ എം ആരോപിച്ചു. എംഇഎസ് കോളേജില്‍ എസ്എഫ്‌ഐ വിജയിച്ചതിനെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്നും പൊലീസിന്റെ നടപടി രാഷ്ട്രീയപ്രേരിതമാണന്നും നേതാക്കള്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow