കീരിത്തോട് ശിവപാര്‍വതി ക്ഷേത്രത്തില്‍ പൊങ്കാല നടത്തി
കീരിത്തോട് ശിവപാര്‍വതി ക്ഷേത്രത്തില്‍ പൊങ്കാല നടത്തി

ഇടുക്കി: കീരിത്തോട് ശിവപാര്‍വതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടന്നു.
ക്ഷേത്രം മേല്‍ശാന്തി സനീഷ് മുരളീധരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം കീരിത്തോട് ശാഖാ പ്രസിഡന്റ് സന്തോഷ് കടമാനത്ത് അധ്യക്ഷനായി. ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സന്ദേശം നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി കീരിത്തോട് യൂണിറ്റ് പ്രസിഡന്റ് എം സി ബിജു, സി ഡി ജോണ്‍സന്‍, നിഖില്‍ പുഷ്പരാജ്, ജ്യോതിഷ് കുടിക്കയത്ത് എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ജയേഷ് അരിപ്പാറയില്‍, സുധിഷ് വാഴ മേപ്പുറത്ത്, വനിതാ സംഘം ഭാരവാഹികളായ പ്രവീണ പ്രമോദ്, രമ്യ അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






