വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഈസ്റ്റര്‍ദിനത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ പാതിരാകുര്‍ബാനയിലും തിരുക്കര്‍മങ്ങളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഉയിര്‍പ്പിന്റെ സന്തോഷവും സമാധാന സന്ദേശവും വിളിച്ചോതി വെള്ളപ്രാവുകളും ബലൂണുകളും ആകാശത്തേയ്ക്ക് പറത്തിവിട്ടു. പള്ളിമുറ്റത്ത് പ്രത്യേകം തയാറാക്കിയ ഈസ്റ്റര്‍ പാര്‍ക്കിലായിരുന്നു ആഘോഷം. വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഉയിര്‍പ്പ് കര്‍മങ്ങള്‍ക്കുശേഷം പള്ളിമുറ്റത്തെ റാബ് ചുറ്റി ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് പള്ളിയുടെ പ്രധാന വാതില്‍ മുട്ടിത്തുറക്കുന്ന പരമ്പരാഗത ചടങ്ങും നടന്നു. സഹവികാരിമാരായ ഫാ. ഐവിന്‍, ഫാ. സ്റ്റാന്‍ലി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?