മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍ ഈസ്റ്റര്‍ മുട്ടകള്‍ വിതരണംചെയ്തു
മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍ ഈസ്റ്റര്‍ മുട്ടകള്‍ വിതരണംചെയ്തു
ഇടുക്കി: മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍ ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ച് കെസിവൈഎം അംഗങ്ങള്‍ വിശ്വാസികള്‍ക്ക് മുട്ടകള്‍ വിതരണംചെയ്തു. പുറന്തോടില്‍ ഛായം പൂശിയും ഈസ്റ്റര്‍ ആശംസകള്‍ എഴുതിയുമാണ് മുട്ടകള്‍ നല്‍കിയത്. പുഴുങ്ങിയ മുട്ടകള്‍ തോട് പൊട്ടിപ്പോകാതെ സൂക്ഷ്മമായി അലങ്കരിച്ചു.
പുരാതന മെസപ്പൊട്ടോമിയയിലെ ക്രൈസ്തവരുടെ ഇടയിലാണ് ഈസ്റ്റര്‍ മുട്ട വിതരണം ആചാരമായി തുടങ്ങിയത്. ബ്രിട്ടനില്‍ 15-ാം നൂറ്റാണ്ട് മുതല്‍ അരിമാവും പഞ്ചസാരയുംകൊണ്ട് മുട്ടകള്‍ ഉണ്ടാക്കുമായിരുന്നു. കോഴി, താറാവ് എന്നിവയുടെ മുട്ട പുഴുങ്ങി പുറന്തോടില്‍ ചായങ്ങള്‍ പൂശുന്നതാണ് പരമ്പരാഗത രീതി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പച്ചക്കറികളുടെ ചാറും പ്രകൃതിദത്തമായ നിറങ്ങളും ഉപയോഗിച്ചിരുന്നു. പിന്നീട് പ്ലാസ്റ്റിക് മുട്ടകളും ചോക്ലേറ്റ് മുട്ടകളും പ്രചാരത്തിലായി. ചുവപ്പ് മുട്ടകള്‍ യേശക്രിസ്തുവിന്റെ രക്തത്തിന്റെ ഓര്‍മയായി സൂചിപ്പിക്കുന്നു.
What's Your Reaction?