അധ്യാപകനെ മര്‍ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല: സിഎസ്ഡിഎസ് പുഷ്പഗിരിയില്‍ പ്രതിഷേധയോഗം ചേര്‍ന്നു
അധ്യാപകനെ മര്‍ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല: സിഎസ്ഡിഎസ് പുഷ്പഗിരിയില്‍ പ്രതിഷേധയോഗം ചേര്‍ന്നു
ഇടുക്കി: വിദ്യാര്‍ഥിയെ ശകാരിച്ചതിന് അധ്യാപകനെ വീട്ടില്‍ കയറി മര്‍ദിച്ച രക്ഷിതാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സിഎസ്ഡിഎസ് പുഷ്പഗിരിയില്‍ യോഗം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനംചെയ്തു. സിഎസ്ഡിഎസ് പുഷ്പഗിരി കുടുംബയോഗം സെക്രട്ടറി കൂടിയായ അധ്യാപകന്‍ ലിന്‍സ് ജോര്‍ജിനുനേരെയാണ് കഴിഞ്ഞ 30ന് അതിക്രമമുണ്ടായത്. ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കുടുംബയോഗം പ്രസിഡന്റ് ബെന്നി മാടമലയില്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം മോവിന്‍ ജോണി, താലൂക്ക് പ്രസിഡന്റ് ബിജു പൂവത്താനി, മണ്ഡലം പ്രസിഡന്റ് രാജന്‍ ലബ്ബക്കട, സന്തോഷ് കളരിക്കല്‍, ശ്രീലാല്‍ കോഴിമല, രാജു എം പി, ബിനു മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?