കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം 6ന്

കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം 6ന്

Apr 5, 2026 - 16:57
 0
കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം 6ന്
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനവും വാര്‍ഷികവും 6ന് ഉച്ചകഴിഞ്ഞ് 2ന് നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് അയലൂപ്പറമ്പില്‍ അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പ്രതിഭകളെ ആദരിക്കും. 26 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബ്രിജിറ്റിന് യാത്രയയപ്പ് നല്‍കും. കട്ടപ്പന വിദ്യാഭ്യാസ ഓഫീസര്‍ രാജശേഖരന്‍ സി സ്‌കൂള്‍ പത്രം പ്രകാശനം ചെയ്യും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് പ്രൊഫിഷ്യന്‍സി എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും. പിടിഎ പ്രസിഡന്റ് ബോബന്‍ മാത്യു ഉപഹാരം സമ്മാനിക്കും. കാഞ്ചിയാര്‍ പഞ്ചായത്തംഗം സണ്ണി മൂഴയില്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജേക്കബ്, അധ്യാപക പ്രതിനിധി പ്രിറ്റി ജി ടോം, പൂര്‍വ വിദ്യാര്‍ഥി തോമസ് ജോര്‍ജ്, എംപിടിഎ പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍, സ്‌കൂള്‍ ലീഡര്‍ ആല്‍ബി റോബിന്‍, സീനിയര്‍ അസിസ്റ്റന്റ് രഞ്ജുമോള്‍ പി എം എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, കരോക്കെ ഗാനമേള എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍, തോമസ് ജോര്‍ജ്, സിനിമോള്‍ വി സി, ഷാജി ജേക്കബ്, ബോബന്‍ പതിപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow