മലയോര ഹൈവേയില്‍ കാര്‍ മറിഞ്ഞ് തൊഴിലാളി മരിച്ചു: അപകടം ഏലപ്പാറ മൂന്നാംമൈലില്‍
മലയോര ഹൈവേയില്‍ കാര്‍ മറിഞ്ഞ് തൊഴിലാളി മരിച്ചു: അപകടം ഏലപ്പാറ മൂന്നാംമൈലില്‍
ഇടുക്കി: കട്ടപ്പന- കുട്ടിക്കാനം മലയോര ഹൈവേയില്‍ കാര്‍ മറിഞ്ഞ് തോട്ടം തൊഴിലാളി മരിച്ചു. കരിന്തരുവി മലങ്കര ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ ചപ്പാത്ത് വിഷ്ണുഭവന്‍ വിനോദ് ഗോപി(48) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഏലപ്പാറ മൂന്നാംമൈല്‍ ഈട്ടി വളവിനുസമീപമാണ് അപകടം. സുഹൃത്ത് സുനീഷിനൊപ്പം കാറില്‍ ഏലപ്പാറയില്‍ പോയി തിരികെ മടങ്ങുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാര്‍ തിട്ടയില്‍ ഇടിച്ചശേഷം തലകീഴായി പലതവണ മറിഞ്ഞ് എതിര്‍വശത്ത് ക്രാഷ് ബാരിയറില്‍ തട്ടി റോഡില്‍ പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിനോദിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വാഹനമോടിച്ച സുനീഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. ഉപ്പുതറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് കരിന്തരുവി ആറാംമൈലിലെ വീട്ടുവളപ്പില്‍. ഭാര്യ: അംബി വിനോദ്. മക്കള്‍: വിഷ്ണു വിനോദ്, വിദ്യ വിനോദ്.
What's Your Reaction?