ജില്ലാ സ്‌കൂള്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പ് കട്ടപ്പനയില്‍ നടന്നു
ജില്ലാ സ്‌കൂള്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പ് കട്ടപ്പനയില്‍ നടന്നു
ഇടുക്കി: ജില്ലാ സ്‌കൂള്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പ് കട്ടപ്പന ഒസ്സാനം സ്‌കൂളില്‍ നടന്നു. ജില്ലയിലെ വിവിധ സബ് ജില്ലകളില്‍നിന്ന് നീന്തല്‍ താരങ്ങള്‍ പങ്കെടുത്തു. സീനിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മേരിക്കുളം എസ്എംഎച്ച്എസ് സ്‌കൂളിലെ ജോണ്‍ വി ജേക്കബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൊടുപുഴ കാളിയാര്‍ സെന്റ് മേരീസ് എച്ച്എസ്എസിലെ വൈഷ്ണവ് കെ എസ് രണ്ടാം സ്ഥാനവും മേരിക്കുളം എസ്എംഎച്ച്എസ് സ്‌കൂളിലെ പ്രിന്‍സ് പി ജോര്‍ജ് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ മത്സരത്തില്‍ തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അശ്വിന്‍ അജീഷ് ഒന്നാം സ്ഥാനം നേടി. നരിയമ്പാറ എംഎംഎച്ച്എസിലെ ആരോമല്‍ സുഭാഷ് രണ്ടാം സ്ഥാനവും കട്ടപ്പന ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഡോണ്‍ അനീഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വിജയികള്‍ സംസ്ഥാനതല മത്സരങ്ങളിലേക്ക് യോഗ്യത നേടി.
What's Your Reaction?