അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍
അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍
ഇടുക്കി: അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട ചിരട്ടക്കുന്ന് സ്വദേശി അന്‍സാര്‍ (32) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അടിമാലി എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ക്ഷേത്രത്തില്‍ മോഷണം നടന്നത്. കൊടിമരത്തിന് ചുവട്ടിലെ ഭണ്ടാരം കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നും വഴിപാട് കൗണ്ടറിന്റെ ഡ്രോയര്‍ തകര്‍ത്തുമാണ് പണം കവര്‍ന്നത്. 70,000 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ക്ഷേത്രം ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇടുക്കി ഡിവൈഎസ്പി കെ ആര്‍ മോഹന്‍ദാസിന്റെ നിര്‍ദ്ദേശപ്രകാരം അടിമാലി സിഐ സിദ്ദിഖ് അബ്ദുല്‍ഖാദറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍നിന്ന് പിടികൂടിയത്. പ്രതിയില്‍നിന്ന് മോഷ്ടിച്ച പണത്തില്‍ 5,000 രൂപയും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?