വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ റേഡിയോ ക്ലബ് ഉദ്ഘാടനം ചെയ്തു
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ റേഡിയോ ക്ലബ് ഉദ്ഘാടനം ചെയ്തു
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെലഡി മൈന്‍സ് റേഡിയോ വോയിസ് ഓഫ് എന്ന പേരില്‍ റേഡിയോ ക്ലബ് മാധ്യമപ്രവര്‍ത്തകന്‍ ജിക്കോ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ മേഖലയിലെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിട്ടുള്ള സ്പീക്കര്‍ വഴി കുട്ടികള്‍ കണ്ടെത്തുന്ന വാര്‍ത്തകളും കഥയും കവിതയും സന്ദേശവും ഉച്ചയ്ക്ക് ഒന്നുമുതല്‍ 45 മിനിറ്റ് നേരം അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുമെന്ന് അധ്യാപകര്‍ അറിയിച്ചു. ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പോള്‍ രാജ്, ഗ്രാമ്പി എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം സുരേഷ്, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി തങ്കദുരൈ, സീനിയര്‍ അസിസ്റ്റന്റ് ഡെയ്‌സി റാണി, സെല്‍വി എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളിലെ അധ്യാപകരും റേഡിയോ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീജ റാണി, ജസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?