ഇടുക്കിയില്‍ ടൈഗേഴ്‌സ് ഔട്ട്‌സൈഡ് ടൈഗര്‍ റിസര്‍വ്: തീരുമാനം അംഗീകരിക്കില്ലെന്ന് യൂത്ത് ഫ്രണ്ട് ( എം)
ഇടുക്കിയില്‍ ടൈഗേഴ്‌സ് ഔട്ട്‌സൈഡ് ടൈഗര്‍ റിസര്‍വ്: തീരുമാനം അംഗീകരിക്കില്ലെന്ന് യൂത്ത് ഫ്രണ്ട് ( എം)
ഇടുക്കി: സംസ്ഥാനത്ത് ഇടുക്കി ഉള്‍പ്പെടെയുള്ള ചില ജില്ലകളെ കടുവാ സങ്കേതമാക്കി മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ. രാജ്യത്ത് 3826 കടുവകളില്‍ 30 ശതമാനവും വനത്തിന് പുറത്താണ്. കടുവകളെ പുനരധിവസിപ്പിക്കുന്നതിന് ജനവാസ മേഖലയായ ഇടുക്കി പോലുള്ള ജില്ലകളെ ടൈഗേഴ്‌സ് ഔട്ട്‌സൈഡ് ടൈഗര്‍ റിസര്‍വ് ആക്കി മാറ്റാനുള്ള തീരുമാനം ജില്ലയില്‍ കുടി ഒഴിപ്പിക്കലിന് കാരണമായേക്കാം. രാജ്യത്തെ ഏറ്റവും ഹരിതാഭമായ വനമേഖലയുള്ള സംസ്ഥാനത്ത് ജനസാന്ദ്രത വളരെ കൂടുതലാണ് ഇവിടെ ഇത്തരം സംരക്ഷിത വനമേഖലകള്‍ സൃഷ്ടിക്കുമ്പോള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്ന മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകും. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലയില്‍ കൂടുതല്‍ സംരക്ഷിത മൃഗങ്ങളെ പുനരധിവസിപ്പിക്കുമ്പോള്‍ വനം വകുപ്പിന് ജനങ്ങളുടെ നിയന്ത്രണം വര്‍ധിക്കും. വന്യമൃഗങ്ങളുടെ പുനരധിവാസം വലിയ ആശങ്ക സൃഷ്ടിക്കുന്ന പ്രശ്‌നമാണെന്നും യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
What's Your Reaction?