അടിമാലിയിലെ നവജാത ശിശുവിന്റെ മരണം: ഡോക്ടര്‍ക്കെതിരെ കേസെടുക്കും
അടിമാലിയിലെ നവജാത ശിശുവിന്റെ മരണം: ഡോക്ടര്‍ക്കെതിരെ കേസെടുക്കും
ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രസവവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ ആദിവാസി യുവതിക്ക് ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ച സംഭവത്തില്‍ ഗൈനക്കോളജിസ്റ്റിനെതിരെ കേസെടുക്കും. പട്ടികജാതി കമ്മിഷന് കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ആദ്യഘട്ടമായി കുട്ടിയുടെ അമ്മ ആശയുടെ മൊഴി രേഖപ്പെടുത്തി. ആശ ഷിബു പറയുന്നത് ഇങ്ങനെ, ജൂണ്‍ 14ന് പ്രസവവേദനയെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തി. എന്നാല്‍ അന്ന് വീട്ടില്‍ പറഞ്ഞയക്കുകയും വൈകിട്ട് വീണ്ടും വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഗൈനക്കോളജി ഡോക്ടര്‍ ആശുപത്രിയില്‍ എത്താന്‍ തയ്യാറായില്ല. ഫോണിലൂടെയാണ് ചികിത്സയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് ആശ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. ആദ്യം എത്തിയപ്പോള്‍ ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ തന്റെ കുട്ടി മരിക്കില്ലാരുന്നുവെന്നും ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട്് ആശയുടെ ഭര്‍ത്താവ് ഷിബുവാണ് പട്ടികജാതി കമ്മിഷന് പരാതി നല്‍കിയത്. ഈ പരാതി അടിമാലി പൊലീസിന് കൈമാറി. ഉടന്‍ തന്നെ മെഡിക്കല്‍ നെഗളന്‍സ് വകുപ്പ് പ്രകാരം ഗൈനക്കോളജി ഡോക്ടര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?

