പീരുമേട് തട്ടാത്തിക്കാനത്ത് തോട്ടില്‍വീണ് ഹരിപ്പാട് സ്വദേശി മുങ്ങിമരിച്ചു
പീരുമേട് തട്ടാത്തിക്കാനത്ത് തോട്ടില്‍വീണ് ഹരിപ്പാട് സ്വദേശി മുങ്ങിമരിച്ചു
ഇടുക്കി: പീരുമേട് തട്ടാത്തിക്കാനത്ത് തോട്ടിലെ കയത്തില്‍വീണ് യുവാവ് മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ്(47) ആണ് മരിച്ചത്. പീരുമേട് അഗ്നിരക്ഷാസേന കയത്തില്‍നിന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മഹേഷിനൊപ്പം മൂന്ന് യുവാക്കളുമുണ്ടായിരുന്നു. അപകടം നടക്കുമ്പോള്‍ നാലുപേരും മദ്യലഹരിയിലായിരുന്നു. മഹേഷ് അപകടത്തില്‍പ്പെട്ട ഉടന്‍ മറ്റ് മൂന്നുപേരില്‍ ഒരാള്‍ വാഹനവുമായി പ്രദേശത്തുനിന്ന് കടന്നുകളഞ്ഞു. മറ്റ് രണ്ടുപേര്‍ പീരുമേട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിനു കുമാര്‍, സേനാംഗങ്ങളായ സനല്‍ സന്തോഷ്, ആനന്ദ്, അരുണ്‍കുമാര്‍, അന്‍ഷാദ് എന്നിവര്‍ സ്ഥലത്തെത്തി യുവാവിനെ പുറത്തെടുത്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടസമയം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടയാളെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ പീരുമേട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവര്‍ക്ക് മരിച്ച മഹേഷിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.
What's Your Reaction?

