കര്‍ഷകര്‍ക്ക് 12 ദിവസത്തിനകം പണം നല്‍കാത്ത ഏലക്കാ ലേലകേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കും: സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍
കര്‍ഷകര്‍ക്ക് 12 ദിവസത്തിനകം പണം നല്‍കാത്ത ഏലക്കാ ലേലകേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കും: സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍
ഇടുക്കി: കര്‍ഷകര്‍ക്ക് 12 ദിവസത്തിനകം ഏലക്കായുടെ വില നല്‍കാത്ത ലേലകേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ അഡ്വ. സംഗീതാ വിശ്വനാഥന്‍. കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ നെടുങ്കണ്ടം മേഖലാ കര്‍ഷക സംഗമം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലേലകേന്ദ്രങ്ങള്‍ നടത്തുന്ന കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ലേല കേന്ദ്രങ്ങള്‍ 12 ദിവസത്തിനകം കര്‍ഷകര്‍ക്ക് പണം നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ചിലര്‍ പാലിക്കുന്നില്ല. ചട്ടലംഘനം നടത്തിയ രണ്ട് ലേലകേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. ഇങ്ങനെയുള്ള സംഭവങ്ങളില്‍ പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അഡ്വ. സംഗീത വിശ്വനാഥന്‍ പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡന്റ് സ്റ്റെന്നി പോത്തന്‍ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എം.പി, എം എം മണി എംഎല്‍എ, കടാശ്വാസ കമീഷന്‍ അംഗം ജോസ് പാലത്തിനാല്‍, ഫെഡറേഷന്‍ കോര്‍ കമ്മറ്റി അംഗം ആര്‍ മണിക്കുട്ടന്‍, പി ആര്‍ സന്തോഷ്, വി ജെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിഎച്ച്ആര്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടണമെന്നും കേസ് നടത്തിപ്പിനാവശ്യമായ ചെലവുകള്‍ സ്പൈസസ് ബോര്‍ഡില്‍നിന്ന് ലഭ്യമാക്കാന്‍ നടപടിവേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 250പേര്‍ പങ്കെടുത്തു.
What's Your Reaction?