യുവ സാഹിത്യകാരന്‍ രതീഷ് നെടുങ്കണ്ടത്തിന്റെ ചെറുകഥ സമാഹാരം 'പാത്തിക്കാലന്‍' പ്രകാശനം ചെയ്തു
യുവ സാഹിത്യകാരന്‍ രതീഷ് നെടുങ്കണ്ടത്തിന്റെ ചെറുകഥ സമാഹാരം 'പാത്തിക്കാലന്‍' പ്രകാശനം ചെയ്തു
ഇടുക്കി: യുവ സാഹിത്യകാരന്‍ രതീഷ് നെടുങ്കണ്ടത്തിന്റെ ചെറുകഥ സമാഹാരമായ 'പാത്തിക്കാലന്‍' കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ പ്രകാശനം ചെയ്തു. രതീഷ് എഴുതിയ 18 കഥകളാണ് സമാഹാരത്തില്‍. നെടുങ്കണ്ടം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നന്മ സാംസ്‌കാരിക വേദി പ്രസിഡന്റ്് കുഞ്ഞുമോന്‍ കൂട്ടിക്കല്‍ അധ്യക്ഷനായി. കവിയും എഴുത്തുകാരനുമായ സുഗതന്‍ കരുവാറ്റ പുസ്തകം പരിചയപ്പെടുത്തി. അണക്കര ജിഎച്ച്എസ്എസ് അധ്യാപികയും എഴുത്തുകാരിയുമായ പ്രീത കെ എസ് ആദ്യപകര്‍പ്പ് ഏറ്റുവാങ്ങി. നന്മ സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റും എഴുത്തുകാരിയുമായ ലേഖ ത്യാഗരാജന്‍, സെക്രട്ടറി ബാബു എം തോമസ്, ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സതീഷ്‌കുമാര്‍, വിദ്യാഭ്യാസ ചിന്തകനും പ്രഭാഷകനുമായ പ്രൊഫ. ഡോ. എം ജെ മാത്യു, അധ്യാപകന്‍ സിബി പോള്‍, സ്മിത കെ ആര്‍, പച്ചടി എസ് എന്‍ എല്‍പി സ്‌കൂള്‍ അധ്യാപിക ഗൗരി പാര്‍വതി, സാംസ്‌കാരിക വേദി അംഗങ്ങളായ ഷിജു ഉള്ളുരുപ്പില്‍, ഷിബു ശിവന്‍, സരില്‍ ചിത്രാലയം, ഷീബ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

