കല്ലാര്‍കുട്ടി മേഖലയില്‍ പട്ടയം ലഭിക്കാനുള്ളത് 3500 കുടുംബങ്ങള്‍ക്ക്
കല്ലാര്‍കുട്ടി മേഖലയില്‍ പട്ടയം ലഭിക്കാനുള്ളത് 3500 കുടുംബങ്ങള്‍ക്ക്

ഇടുക്കി: കല്ലാര്‍കുട്ടി മേഖലയിലെ കര്‍ഷകര്‍ പട്ടയത്തിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 3500 കുടുംബങ്ങള്‍ക്കാണ് ഈ മേഖലയില്‍ മാത്രം പട്ടയം ലഭിക്കാനുള്ളത്. ഈ ആവശ്യമുന്നയിച്ച് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍,കൊന്നത്തടി പഞ്ചായത്തുകളിലാണ് പട്ടയം ലഭ്യമാകാനുള്ളത്. പട്ടയവിഷയത്തില്‍ ഇടപെടല്‍ നടത്തുന്നതിനായി രൂപം കൊണ്ട് പട്ടയ അവകാശ സംരക്ഷണ വേദി മുമ്പ് വിവിധ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിരുന്നു. പട്ടയ വിഷയത്തില്‍ ഇനിയും തങ്ങള്‍ക്ക് അധികാരികള്‍ നേരെ മുഖം തിരിക്കരുതെന്നാണ് മേഖലയിലെ കര്‍ഷക കുടുംബങ്ങളുടെ ആവശ്യം.
What's Your Reaction?






