കട്ടപ്പനയില്‍ സൗജന്യ ഏകദിന പി.എസ്.സി പരിശീലനം നടത്തി
കട്ടപ്പനയില്‍ സൗജന്യ ഏകദിന പി.എസ്.സി പരിശീലനം നടത്തി

ഇടുക്കി: ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസും ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും ചേര്‍ന്ന് സിവില്‍ എക്‌സൈസ് ഓഫീസര്‍ പരീക്ഷയുമായി ബന്ധപ്പെട്ട് സൗജന്യ ക്ലാസും വിമുക്തി ബോധവല്‍ക്കരണ പരിപാടിയും നടത്തി. കട്ടപ്പന കോംപറ്റീറ്റര്‍ പിഎസ്‌സി പരീക്ഷ പരിശീലന കേന്ദ്രത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 70പേര്‍ പങ്കെടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാര്‍ വിമുക്തി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






