മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടിട്ട് 3 മാസം: പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടിട്ട് 3 മാസം: പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
ഇടുക്കി: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് 3 മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞ ആഗസ്റ്റ് 23 നാണ് കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയിലും കഴുത്തിലുമായി 9 വെട്ടുകളേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം, രഹസ്യവിവരം നല്‍കുന്നതിനായി ഇന്‍ഫൊര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിക്കല്‍, 150ലധികം പേരെ ചോദ്യം ചെയ്യല്‍, നൂറിലേറെ പേരുടെ ഫോണ്‍ കോളുകളുടെ പരിശോധന എന്നിവയും പൊലീസ് നടത്തിയിരുന്നു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും പൊലീസ് നടത്തിയിരുന്നു. പക്ഷെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിപ്പോഴും കാണാമറയത്ത് തുടരുകയാണ്.
What's Your Reaction?