കേരള കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
കേരള കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും ഐക്യ ജനാധിപത്യ മുന്നണി വിജയിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത് കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കാഞ്ചിയാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ലബ്ബക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സാവിയോ പള്ളിപ്പറമ്പില്‍ അധ്യക്ഷനായി. സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിള്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. തോമസ് പെരുമന ആദ്യകാല പ്രവര്‍ത്തകരെയും നേതാക്കളെയും ആദരിച്ചു. സംസ്ഥാന സെക്രട്ടറി വി എ ഉലഹന്നന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജി മലയാറ്റ്, കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, വനിത കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സന്ധ്യാ ജയന്‍, കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സിബി പുലിക്കുന്നേല്‍, ജില്ലാക്കമ്മിറ്റിയംഗങ്ങളായ മാത്യു വര്‍ഗീസ് കക്കാട്ട്, കെ.ജെ. മാത്യു കൊട്ടാരത്തില്‍ , നിയോജകമണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ജോസഫ് മറ്റപ്പള്ളി, അഗസ്റ്റ്യന്‍ കട്ടപ്പന, കര്‍ഷക യൂണിയന്‍ മണ്ഡലം പ്രസിഡന്റ് ജിജോ വേമ്പനാനിക്കല്‍, സെക്രട്ടറി മനോജ് പൂവത്തോലില്‍, തോമസ് അരങ്ങത്ത്, ജോണി എട്ടിയില്‍, സിബി ഐക്കരക്കുന്നേല്‍, ലിജോ കരിവേലിക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






