ഏലപ്പാറ -കരിന്തിരി പാലത്തിനുസമീപം നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാര്‍
ഏലപ്പാറ -കരിന്തിരി പാലത്തിനുസമീപം നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: ഏലപ്പാറ -കരിന്തിരി പാലത്തിനുസമീപം ശുചിത്വ മിഷന്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നില്ലെന്ന് ആക്ഷേപം. മാസങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തില്‍ സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും താവളമാണ്. ശുചിത്വ മിഷന്റെ 22 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ 80 ശതമാനവും പണി പൂര്‍ത്തിയായി. വൈദ്യുതി, വെള്ളം എന്നിന കൂടി ലഭ്യമാക്കിയാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാനാകും. തടസങ്ങള്‍ പരിഹരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി പദ്ധതി പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് പഞ്ചായത്തംഗം അറിയിച്ചു.
What's Your Reaction?