മേജര്‍ രവി അക്കാദമി പ്രീ-റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് 12ന് കട്ടപ്പനയില്‍
മേജര്‍ രവി അക്കാദമി പ്രീ-റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് 12ന് കട്ടപ്പനയില്‍

ഇടുക്കി: ഇന്ത്യന്‍ ആര്‍മി നേവി എയര്‍ഫോഴ്‌സ് എന്നിവയില്‍ അവസരം നേടാന്‍ ഇടുക്കിയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സുവര്‍ണാവസരം. പരിശീലനം നല്‍കാനുള്ള സെലക്ഷന്‍ ക്യാമ്പ് 12ന് രാവിലെ 10ന് കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ നടക്കും. സേനയിലെ ഉദ്യോഗ സാധ്യതകള്‍ വിശദീകരിക്കാന്‍ മേജര്‍ രവി പങ്കെടുക്കുന്ന പരിപാടിയില്‍ നിങ്ങള്‍ രക്ഷിതാവിനൊപ്പം പങ്കെടുക്കുക. ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് കട്ടപ്പന, കാഞ്ഞിരപ്പള്ളി, പെരുവന്താനം , പാലാ, കോന്നി, റാന്നി എന്നീ കേന്ദ്രങ്ങളില്‍ മേജര്‍ രവിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. പരിശീലന ക്ലാസിലേക്കുള്ള പ്രവേശനം മെഡിക്കല്‍ ഫിറ്റ്‌നസ് , കായിക ക്ഷമത, വിദ്യാഭ്യാസ യോഗ്യത എന്നിവ അടിസ്ഥാനമാക്കിയാണ്. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വയസ്, സ്ഥലം എന്നിവ 8714333577 എന്ന നമ്പറിലേയ്ക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സുബേദാര്‍ മേജര്‍ (റിട്ട) സിബി ജോസഫ് 9074801800, മേജര്‍ രവീസ് ട്രയിനിങ് അക്കാദമി 7568682718 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
What's Your Reaction?






