നല്ലതണ്ണി കല്ലാര്‍ എസ്റ്റേറ്റിലുണ്ടായ കാട്ടാന ആക്രമണത്തില്‍ സ്ത്രീ തൊഴിലാളിക്ക് പരിക്ക്
നല്ലതണ്ണി കല്ലാര്‍ എസ്റ്റേറ്റിലുണ്ടായ കാട്ടാന ആക്രമണത്തില്‍ സ്ത്രീ തൊഴിലാളിക്ക് പരിക്ക് നല്ലതണ്ണി കല്ലാര്‍ എസ്റ്റേറ്റിലുണ്ടായ കാട്ടാന ആക്രമണത്തില്‍ സ്ത്രീ തൊഴിലാളിക്ക് പരിക്ക്

ഇടുക്കി: മൂന്നാര്‍ നല്ലതണ്ണി കല്ലാര്‍ എസ്റ്റേറ്റിലുണ്ടായ കാട്ടാന ആക്രമണത്തില്‍ സ്ത്രീ തൊഴിലാളിക്ക് പരിക്ക്. പ്രദേശവാസിയായ ഷൈനിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഫാക്ടറി ഡിവിഷനിലാണ് സംഭവം. മറ്റ് തൊഴിലാളികള്‍ക്കൊപ്പം രാവിലെ ജോലിക്കുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആന റോഡില്‍ നില്‍ക്കുന്നത് ശ്രദ്ധിക്കാതെ ഷൈനി ആനയുടെ മുമ്പില്‍ശ അകപ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ആന തുമ്പിക്കൈകൊണ്ട് ആക്രമിച്ചതായാണ് വിവരം. പരിക്കേറ്റ ഷൈനിയെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍ക്കാലമാരംഭിച്ചശേഷം മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
What's Your Reaction?






