പുതുയുഗ യാത്രയ്ക്ക് കുമളിയില്‍ സ്വീകരണം നല്‍കി
പുതുയുഗ യാത്രയ്ക്ക് കുമളിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിച്ച പുതുയുഗ യാത്രയ്ക്ക് കുമളിയില്‍ സ്വീകരണം നല്‍കി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരോഗ്യത്തിന്റെ ഡെസ്റ്റിനേഷന്‍ പോയിന്റാക്കി കേരളത്തെ മാറ്റും. ഇപ്പോള്‍ വിദേശത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളില്‍ അതെ കോഴ്‌സ് പഠിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും വി ഡി സതീശന്‍ പൊതുയോഗത്തില്‍ പറഞ്ഞു. താലപ്പൊലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് വി ഡി സതീശനെ വേദിയിലേക്കാനയിച്ചത്. എം കെ പ്രേമചന്ദ്രന്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ആന്റണി ആലഞ്ചേരി അധ്യക്ഷനായി. യുഡിഎഫ് ചെയര്‍മാന്‍ അടൂര്‍ പ്രകാശ്, ഫ്രാന്‍സിസ് ജോര്‍ജ്, ഡീന്‍ കുര്യാക്കോസ്, സി എം പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല, സിറിയക് തോമസ്, ഷാനിമോള്‍ ഉസ്മാന്‍, ജോയി വെട്ടിക്കുഴി, ഷാജി പൈനാടത്ത്, നിഷാ സോമന്‍, കെ എ സിയാദ്, റോബിന്‍ കാരക്കാട്ട്, പി പി റഹീം എന്നിവര്‍ സംസാരിച്ചു. വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് വന്ന പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് ഷാള്‍ അണിയിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
What's Your Reaction?