രാജാക്കാട്ടെ കൃഷിഭവന്റെ പഴയ കെട്ടിടം കാടുകയറി നശിക്കുന്നു

രാജാക്കാട്ടെ കൃഷിഭവന്റെ പഴയ കെട്ടിടം കാടുകയറി നശിക്കുന്നു

Nov 8, 2026 - 17:06
 0
രാജാക്കാട്ടെ കൃഷിഭവന്റെ പഴയ കെട്ടിടം കാടുകയറി നശിക്കുന്നു
This is the title of the web page

ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ പഴയ കൃഷിഭവന്‍ കെട്ടിടം സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നു. എല്ലക്കല്‍മുല്ലക്കാനം റൂട്ടില്‍ സാഞ്ചോ കോളേജിനുസമീപമാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. 1985ലാണ് മുല്ലക്കാനത്ത് കൃഷിഭവന്‍ പണികഴിപ്പിച്ചത്. പ്രദേശവാസിയായ ജയശീലന്‍ നാടാര്‍ സൗജന്യമായി സര്‍ക്കാരിന് വിട്ടുനല്‍കിയ സ്ഥലത്തായിരുന്നു നിര്‍മാണം. തുടര്‍ന്ന് വര്‍ഷങ്ങളോളം കൃഷിഭവന്‍ ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ടൗണില്‍നിന്ന് ഏറെ ദൂരെയാണെന്ന കാരണം പറഞ്ഞ് കൃഷിഭവന്റെ പ്രവര്‍ത്തനം പഞ്ചായത്ത് ഓഫീസിനുസമീപത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് പുതിയ പഞ്ചായത്ത് കെട്ടിടം നിര്‍മിക്കുന്നതിനായി പഴയത് പൊളിച്ചതോടെ, പൊലീസ് സ്റ്റേഷനുസമീപത്ത് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസിന്റെ ഭാഗത്തേക്ക് കൃഷിഭവന്‍ മാറ്റി. പരിമിതമായ സൗകര്യങ്ങളില്‍ കൃഷിഭവന്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് റോഡരികിലെ സൗകര്യപ്രദമായ സ്വന്തം കെട്ടിടം നാശോന്മുഖമായി കിടക്കുന്നത്. നിലവില്‍ കാടുകയറിയ കെട്ടിടം ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന കിണര്‍ പോലും മാലിന്യം നിക്ഷേപിച്ച് മൂടിയ അവസ്ഥയിലാണ്. പരിസരത്തെ കാടുവെട്ടിത്തെളിച്ച് കെട്ടിടം സംരക്ഷിക്കുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow