രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: ലബ്ബക്കടയിൽ കോൺഗ്രസ് പ്രതിഷേധം നാടത്തി
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: ലബ്ബക്കടയിൽ കോൺഗ്രസ് പ്രതിഷേധം നാടത്തി
ഇടുക്കി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എഐസിസി ആഹ്വാനപ്രകാരം കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ലബ്ബക്കടയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. തുടർന്ന് ചേർന്ന യോഗം എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനംചെയ്തു. പാർടി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ലബ്ബക്കടയിൽ സമാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജൻ, ഡിസിസി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ, കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ, പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ്, ഷാജി വെള്ളംമാക്കൽ, ജോമോൻ തെക്കേൽ, ജയ്മോൻ കോഴിമല, സണ്ണി കക്കുഴി, റോയി എവറസ്റ്റ്, ഷീനാ ജേക്കബ്, ആൽബിൻ മണ്ണംചേരിൽ എന്നിവർ പങ്കെടുത്തു.
What's Your Reaction?