വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കുടുക്കയിലെ സമ്പാദ്യം മാറ്റിവെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കുടുക്കയിലെ സമ്പാദ്യം മാറ്റിവെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി

ഇടുക്കി: വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കുടുക്കയിലെ സമ്പാദ്യം മാറ്റിവെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി. ഇരട്ടയാര്‍ സ്വദേശി ഡയോണാ സജിയാണ് സൂക്ഷിച്ച് വെച്ചിരുന്നു പണം ഡിവൈഎഫ്‌ഐക്ക് കൈമാറിയത്. ചെറുപ്പം മുതലെ കിട്ടുന്ന പണം കുടുക്കയിലിട്ട് സൂക്ഷിക്കുന്ന പതിവ് ഡയോണക്ക് ഉണ്ടായിരുന്നു. ഒരു വര്‍ഷമാകുമ്പോള്‍ പണം എടുക്കുകയും ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങുകയും ചെയ്യുകയായിരുന്നു പതിവ്. ഇത്തവണ കരുതിയ പണം വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കൈമാറുകയായിരുന്നു. കാറ്റാടിക്കവല പൂവത്തുകുന്നേല്‍ സജി, ജയ ദമ്പതികളുടെ മകളായ ഡയോണാ ഇരട്ടിയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഡയോണ നല്‍കിയ പണം അടങ്ങിയ കുടുക്ക ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍ സ്വീകരിച്ചു.
What's Your Reaction?






