വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 20 ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ കെ.എസ്.വി.വി.എസ്
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 20 ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ കെ.എസ്.വി.വി.എസ്

ഇടുക്കി:വയനാട് ദുരതബാധിതര്‍ക്ക് കൈത്താങ്ങായി കേരള സംസ്ഥാന വ്യാപാരി വ്യവസയ സമിതി. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 20 ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം വണ്ടിപ്പെരിയാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ടൗണില്‍ ധനസമാഹരണം നടന്നു. വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് ജയകുമാര്‍ ഏരിയാ സെക്രട്ടറി ഡോ:പ്രജിന്‍ ബാബു യൂണിറ്റ് സെക്രട്ടറി എന്‍. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. ഇവരുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിക്കുന്നതായി വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് എസ്. അന്‍പു രാജ് പറഞ്ഞു. ഓരോ ജില്ലാക്കമ്മിറ്റികളുടെ പേരിലും ഓരോ വീടുകള്‍ നിര്‍മിച്ചു നല്‍കുവാനാണ് തീരുമാനം.
What's Your Reaction?






