പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ദേശീയ സൈക്കോളജി പ്രദര്‍ശനം തുടങ്ങി
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ദേശീയ സൈക്കോളജി പ്രദര്‍ശനം തുടങ്ങി
ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സൈക്കോളജി പ്രദര്‍ശനം ആരംഭിച്ചു. 20, 21, 22 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മനസിനെയും മനശാസ്ത്ര പഠനങ്ങളെയും ആധാരമാക്കി മസ്തിഷ്‌കത്തിന്റെ ഘടനയും പ്രവര്‍ത്തനരീതികളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. ജനറല്‍ സൈക്കോളജി, ന്യൂറോ സൈക്കോളജി, ഫോറന്‍സിക് സൈക്കോളജി, അബ്നോര്‍മല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓജോ ബോര്‍ഡ്, പരാപസൈക്കോളജി, സ്യൂഡോ സൈക്കോളജി എന്നിവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലെ മുഖ്യാകര്‍ഷകമാണ്. ഓരോ സ്റ്റാളുകളിലുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടുള്ള വിശദീകരണം സന്ദര്‍ശകര്‍ക്ക് നല്‍കും. ഡിപ്പാര്‍ട്ട്‌മെന്റിലെ ബന്ധപ്പെട്ട അധ്യാപകര്‍ ഇതിന് നേതൃത്വം നല്‍കി വരുന്നു. പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി, സൈക്കോളജി വിഭാഗം പ്രൊഫസര്‍ അഞ്ജു മേരി തോമസ്, ഷെന്‍സ് തോമസ്, അര്‍ച്ചന ബാലന്‍, ബാലാമണി വിനോദ് എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?