ശബരിമല തീര്‍ഥാടകര്‍ക്കായി കുമളിയില്‍ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി
ശബരിമല തീര്‍ഥാടകര്‍ക്കായി കുമളിയില്‍ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി

ഇടുക്കി: പ്രധാന ഇടത്താവളമായ കുമളിയിലെ പൊതുവേദിയില്‍ അയ്യപ്പഭക്തര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ വിഭാഗങ്ങളുടെ സേവനം ലഭിക്കും. ക്യാമ്പ് മകരവിളക്ക് ദിവസം വരെ നീളും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ധിഖ് അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കബീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നോളി ജോസഫ്, ശാന്തി ഷാജിമോന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, ആയുര്‍വേദ ഡോക്ടര്‍ ഇന്ദു വി സുകുമാര്‍, ഡോ. സന്ധ്യ വിജയന്‍, ഡോ. നീതു പ്രസാദ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






