കട്ടപ്പന നഗരസഭയിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും അംഗങ്ങള്‍ക്കും യാത്രയയപ്പ് നല്‍കി
കട്ടപ്പന നഗരസഭയിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും അംഗങ്ങള്‍ക്കും യാത്രയയപ്പ് നല്‍കി
ഇടുക്കി: കട്ടപ്പന നഗരസഭയില്‍നിന്ന് പിരിഞ്ഞുപോകുന്ന സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും സിഡിഎസ് അംഗങ്ങള്‍ക്കും യാത്രയയപ്പ് നല്‍കി. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ഭാരവാഹികളെ മൊമെന്റോ നല്‍കി ആദരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ രത്‌നമ്മ സുരേന്ദ്രന്‍, ഷൈനി ജിജി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി പാറപ്പായി, തോമസ് മൈക്കിള്‍, മനോജ് മുരളി, ബീന സിബി, സജിമോള്‍ ഷാജി, വി ആര്‍ സജി, രമേശ് പി ആര്‍, അഡ്വ.കെ ജെ ബെന്നി, ബീന ടോമി, ബിന്ദുലത രാജു, ജൂലി റോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?