തപാല്‍ ഓഫീസുകള്‍ പൂട്ടുന്നതിനെതിരെ പ്രതിഷേധം: എന്‍പിഇഎഫ് കട്ടപ്പനയില്‍ ധര്‍ണ നടത്തി
തപാല്‍ ഓഫീസുകള്‍ പൂട്ടുന്നതിനെതിരെ പ്രതിഷേധം: എന്‍പിഇഎഫ് കട്ടപ്പനയില്‍ ധര്‍ണ നടത്തി
ഇടുക്കി: പോസ്റ്റ്ഓഫീസുകള്‍ പൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍പിഇഎഫ് നേതൃത്വത്തില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി. കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി സി ആര്‍ മുരളി ഉദ്ഘാടനംചെയ്തു. തപാല്‍ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. പലസ്ഥലങ്ങളിലും ഓഫീസുകള്‍ പൂട്ടിയതായും മറ്റുള്ളവ പൂട്ടാന്‍ നീക്കം നടക്കുന്നതായും ഇവര്‍ പറഞ്ഞു. നേതാക്കളായ സജി ജോസഫ്, ജിബിന്‍ ജോസ്, രാഹുല്‍ രാജ്, തുളസീധരന്‍ നായര്‍, സിജി അരുണ്‍, ടി ജി ജോസ്, എബ്രഹാം ടി ജെ, എം സി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?